സിദ്ധാർഥ് Source: News Malayalam 24X7
MOVIES

"താടി വളരുന്നില്ല, അതുകൊണ്ട് അത്തരം വേഷങ്ങളും പറ്റില്ല, രൂപം ഇങ്ങനെയായതുകൊണ്ട് പ്ലസ് ടു വിദ്യാര്‍ഥിയായി അഭിനയിക്കാം"

നടൻ സിലമ്പരസനുമായി താരതമ്യം ചെയ്താണ് സിദ്ധാർഥ് തന്റെ പ്രതിസന്ധി പറഞ്ഞിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് തെന്നിന്ത്യൻ താരം സിദ്ധാർഥ്. സിനിമയിൽ തുടങ്ങിയ കാലം മുതൽ യൂത്ത് ഐക്കണാണ്. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്നവെന്ന വിശേഷണവും നടനുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രായമുള്ള വേഷങ്ങളിലൊന്നും സിദ്ധാർഥ് എത്താറില്ല. ഇപ്പോഴിതാ തന്റെ ക്യാരക്ടർ സെലക്ഷനിലെ പ്രതിസന്ധിയെക്കുറിച്ച് നിരൂപകനായ സുധീർ ശ്രീനിവാസനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. നടൻ സിലമ്പരസനുമായി താരതമ്യം ചെയ്താണ് സിദ്ധാർഥ് തന്റെ പ്രതിസന്ധി പറഞ്ഞിരിക്കുന്നത്.

22 വയസിൽ സിമ്പു 'തൊട്ടിജയ'എന്ന ചിത്രം ചെയ്തു. അതുപോലെ ഒന്ന് ചെയ്യാൻ തനിക്കും ആഗ്രഹമുണ്ട്. പൾെ താടി വരാത്തതുകൊണ്ട് അത്തരം സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് സിദ്ധാർഥ് പറഞ്ഞു. തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ സാധിക്കുന്നതെന്ന് താരം പറഞ്ഞു. സിനിമയിലെത്തിയ നാൾ മുതൽ ടീനേജ് പയ്യന്റെ റോളാണ് ചെയ്യുന്നത്. തന്റെ രൂപം അതുപോലെ ആയതുകൊണ്ട് ആദ്യമൊക്കെ അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു.

എന്നാൽ തൊട്ടിജയ കണ്ടപ്പോൾ എന്നാണ് അത്തരത്തിൽ ഒരു റോൾ ചെയ്യാൻ സാധിക്കുന്നതെന്ന് ആലോചിച്ചു. അതിലെ കഥാപാത്രത്തെപ്പോലെ കട്ടത്താടിയൊക്കെ വച്ച് ഒരു വേഷം ചെയ്യാനാകുമെന്ന് കരുതി ഇരുന്നു. പക്ഷെ 20 വർഷം കഴിഞ്ഞും താടിവന്നില്ല. തൊട്ടിജയപോലെ ഒരു കഥാപാത്രം കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് വരുന്നത് ഏത് ടൈപ്പ് കഥാപാത്രമാണോ അത് കൃത്യമായി ചെയ്യുക എന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സിദ്ധാർഥ് അഭിമുഖത്തിൽ പറഞ്ഞു.

ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന 3 BHK എന്ന ചിത്രത്തിലെ നായകവേഷമാണ് സിദ്ധാർഥിന്റേതായി റിലീസിനൊരുങ്ങുന്നത്. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മൂന്ന ഗെറ്റപ്പുകളിൽ താരം എത്തുന്നു. അതിൽ പ്ലസ് ടു സ്റ്റുഡന്റായും അഭിനയിക്കുന്നുണ്ടെന്ന് സിദ്ധാർഥ് പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാന്‍ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാന്‍ ഈ സിനിമ ചെയ്തു. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

SCROLL FOR NEXT