MOVIES

ഹോളിവുഡിലെ വമ്പൻമാരെ പിന്തള്ളി തെന്നിന്ത്യൻ ചിത്രം; സിനിമാപ്രേമികളെ ഞെട്ടിച്ച് കളക്ഷൻ റിപ്പോർട്ട്

കോംസ്‍കോറിന്റെ പ്രവചനങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. ദ വൈല്‍ഡ് റോബോട്ട് എന്ന ഹോളിവുഡ് ചിത്രമാണ് ഒന്നാമത് എന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നത് .

Author : ന്യൂസ് ഡെസ്ക്

അടുത്തകാലത്തായി ഇന്ത്യൻ ചിത്രങ്ങൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഓസ്കാർ വേദിയിൽ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ വരെ എത്തി നിൽക്കുന്ന അഭിമാനകരമായ നിമിഷങ്ങൾ നാം കണ്ടുകഴിഞ്ഞതാണ്. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യൻ ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്ത് ആഗോളതലത്തിൽ ചർച്ചയാകുകയാണ്.


ജൂനിയർ എൻടിആർ നായകനായെത്തിയ ദേവരയാണ് ഇപ്പോൾ ആഗോള സിനിമകളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കോംസ്‍കോറിന്റെ പ്രവചനങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. ദ വൈല്‍ഡ് റോബോട്ട് എന്ന ഹോളിവുഡ് ചിത്രമാണ് ഒന്നാമത് എന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നത്.

375.74 കോടിയാണ് ദ വൈല്‍ഡ് റോബോട്ടിന് കോംസ്‍കോറിന്റെ എസ്റ്റിമേറ്റ്. ദേവരയ്ക്ക് 275.81 കോടിയുമാണ്.സെപ്റ്റംബർ 27 മുതൽ 29 വരെയുള്ള കണക്കുകളാണ് കോംസ്കോർ കാണിക്കുന്നത്. മറ്റ് പ്രമുഖ ചിത്രങ്ങൾ പോലും ഏറെ പിറകിലാണെന്ന് കണക്കുകൾ പറയുന്നു.


കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് വലിയ മുതല്‍ മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും അടക്കം വമ്പന്‍ താരനിരയാണ് ഈ മാസ് ആക്ഷന്‍ സിനിമയില്‍ അണിനിരക്കുന്നത്.





SCROLL FOR NEXT