സ്ക്വിഡ് ഗെയിം പോസ്റ്റർ Source: X/ @NETFLIX, @PopBase
MOVIES

'ഏറ്റവും ഡാർക്ക് സീസൺ'; ട്വിസ്റ്റും ടേണുമായി സ്ക്വിഡ് ഗെയിം സീസൺ 3 എത്തി; ആദ്യ റിവ്യൂ പുറത്തുവിട്ട് നെറ്റിസൺസ്

രണ്ടാം തവണ കാണാൻ കഴിയാത്തത്ര ഹൃദയഭേദകമാണ് ഷോ എന്ന് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

ആരാധകർ കാത്തിരുന്ന നെറ്റ്‌ഫ്ലിക്സ് ത്രില്ലർ പരമ്പരയായ സ്ക്വിഡ് ഗെയിം സീസൺ 3യുടെ ആറ് എപ്പിസോഡുകളും പുറത്തിറങ്ങി. ആഗോളതലത്തിലാണ് സീരിസ് റിലീസ് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള സീരിസിൻ്റെ അവസാന അധ്യായമാണ് ഇത്. സീരിസ് പുറത്തിറങ്ങിയതിന് പിന്നാലെ നെറ്റിസൺ റിവ്യൂകളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ക്വിഡ് ഗെയിം സീസൺ 3 ഇന്ത്യയിൽ റിലീസ് ചെയ്തത്. ഒറ്റയിരിപ്പിന് എപ്പിസോഡുകൾ കണ്ടുതീർത്ത ആരാധകർ റിവ്യൂ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കണ്ടതിൽ വെച്ച് ഏറ്റവും ഡാർക്ക് സീസൺ ഇതാണെന്നാണ് പ്രേക്ഷകരുടെ റിവ്യൂ. കഴിഞ്ഞ സീസണിൽ റിബലുകൾക്ക് നേതൃത്വം നൽകുന്നതിന് പിന്നാലെ കുഴപ്പത്തിലാകുന്ന പ്ലെയർ 456നെ നമ്മൾ കണ്ടിരുന്നു. ഇത് തന്നെയാണ് സീസൺ 3ൻ്റെയും കഥാതന്തു.

രണ്ടാം തവണ കാണാൻ കഴിയാത്തത്ര ഹൃദയഭേദകമാണ് ഷോ എന്ന് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു

സീസൺ 3 കുറച്ചധികം ക്രൂരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത്രയധികം രക്തം കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.

സ്ക്വിഡ് ഗെയിം സീസൺ 3 എനിക്ക് പുതിയ ട്രോമ തന്നെന്നാണ് ഒരു യൂസർ കുറിച്ചത്.

ഒരു അതിജീവന ഗെയിമിൻ്റെ കഥയാണ് 'സ്ക്വിഡ് ഗെയിം' പറയുന്നത്. 2021 ൽ ആരംഭിച്ച സീരിസ് വർഗ അസമത്വം, ധാർമ്മികത, നിരാശ, മനുഷ്യൻ്റെ പണത്തോടുള്ള ആർത്തി എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് റിപ്പോർട്ടനുസരിച്ച് 192.6 ദശലക്ഷത്തിലധികം ആളുകളാണ് സീസൺ 2 മാത്രം കണ്ടത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മൂന്നാമത്തെ സീസണായി ഇത് മാറി.

പരിചിതരും പുതുമുഖങ്ങളുമായ കഥാപാത്രങ്ങൾ സീസൺ 3യിൽ എത്തുന്നുണ്ട്. പ്ലെയർ 456 എന്ന കഥാപാത്രത്തെ ലീ ജംഗ്-ജെ തന്നെയാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട് മാൻ ആയി ലീ ബ്യൂങ്-ഹുനും ഹ്വാങ് ജുൻ-ഹോ ആയി വൈ ഹാ-ജുനും അഭിനയിക്കുന്നു. 'റൺ ഓൺ' എന്ന ചിത്രത്തിലെ യിം സി-വാൻ, 'ലവ് റീസെറ്റ്' എന്ന ചിത്രത്തിലെ കാങ് ഹ-ന്യൂൾ, 'ക്വീൻ ഓഫ് ടിയേഴ്‌സ്' എന്ന ചിത്രത്തിലെ പാർക്ക് സുങ്-ഹൂൺ, 'സെലിബ്രിറ്റി' എന്ന ചിത്രത്തിലെ പാർക്ക് ഗ്യു-യങ് എന്നിവരാണ് പുതിയ അഭിനേതാക്കൾ.

SCROLL FOR NEXT