ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം മെയ് 30നാണ് റിലീസ് ചെയ്യുന്നത്. മൂവി സോണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിനു ശ്രീധറാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന എന്നിവരും ചിത്രത്തിലുണ്ട്. കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ആല്‍ബി.
അതേസമയം ആസാദിയാണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ശ്രീനാഥ് ഭാസി ചിത്രം. ചിത്രം മെയ് 23ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തിയേറ്ററിലെത്തിക്കും. നവാഗതനായ ജോ ജോര്‍ജാണ് ചിത്രത്തിന്റെ സംവിധായകന്‍. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.