ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണമാരംഭിക്കുന്നു. റിജീ പ്രഭാകരൻ ആണ് സിനിമയുടെ സംവിധാനം. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സനു ഭാസ്കർ ആണ് സിനിമയുടെ കഥ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സിയാൻ ശ്രീകാന്ത്. രമേഷ് നാരായണനും ബിജിബാലും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
സഹസംവിധാനം - ഹാരിസൺ, കലാസംവിധാനം - അർഫാൻ എസ്. കർമ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, ഗാനരചന - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, പശ്ചാത്തലസംഗീതം - റോണി റാഫേൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഭാഷ് എളമ്പാൽ, അസോസിയേറ്റ് ഡയറക്ടർ - ഇന്ദ്രജയൻ, മേക്കപ്പ് - പട്ടണം ഷാ, കാസ്റ്റിങ് ഡയറക്ടർ - അരോമൽ ആർ.
അതേസമയം, 'അവറാച്ചൻ ആൻഡ് സൺസ്' ആണ് ശ്രീനാഥ് ഭാസിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ബിജു മേനോൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.