പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' 
MOVIES

പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'; കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്, റിലീസ് ഏപ്രിൽ 10ന്

നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് 'ലവ് ഇൻഷുറൻസ് കമ്പനി' പ്രദർശനത്തിന് എത്തുന്നത്. ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് ലവ് ഇൻഷുറൻസ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആർഒ - ശബരി.

SCROLL FOR NEXT