MOVIES

ആക്ഷൻ ഹീസ്റ്റ് കോമഡിയുമായി ജേസൺ സഞ്ജയ്; 'സിഗ്മ' ട്രെയ്‌ലർ പുറത്ത്, പ്രശംസിച്ച് രാജമൗലി

ഒക്ടോബർ രണ്ടിന് 'സിഗ്മ' ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. എസ്.എസ്. രാജമൗലിയാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആക്ഷൻ ഹീസ്റ്റ് കോമഡി ഴോണറിലുള്ള ചിത്രം ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.

"ഫൺ റൈഡ്" എന്നാണ് 'സിഗ്മ' ട്രെയ്‌ലറിനെ രാജമൗലി വിശേഷിപ്പിച്ചത്. ചിത്രം ഒരുക്കിയിരിക്കുന്നത് ജെൻ സിക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ രാജമൗലി, 'സിഗ്മ' തിയേറ്ററിൽ പോയി കാണാനുള്ള തന്റെ താല്പര്യവും വ്യക്തമാക്കി. ചെന്നൈയിൽ വച്ച് നടന്ന ഗ്രാൻഡ് ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പ്രീ റെക്കോർഡഡ് വീഡിയോയിലൂടെയാണ് സംവിധായകൻ ട്രെയ്‌ലർ റിലീസ് ചെയ്തത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ മലയാളം ഭാഷകളിലായി വൻ റിലീസിനാണ് 'സിഗ്മ' തയ്യാറെടുക്കുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമൻ ആണ് സംഗീതം ഒരുക്കുന്നത്.

വിവേക്, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.

SCROLL FOR NEXT