MOVIES

മഹേഷ് ബാബു-രാജമൗലി ചിത്രം; പൂജ ചടങ്ങ് പൂര്‍ത്തിയായി

2024 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നീണ്ടു പോവുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മഹേഷ് ബാബു-എസ് എസ് രജമൗലി ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ വെച്ച് നടന്നു. എസ്എസ്എംബി29 എന്നാണ് ചിത്രത്തിന് നിലിവില്‍ നല്‍കിയിരിക്കുന്ന പേര്. മഹേഷ് ബാബുവിന്റെ 29-ാമത്തെ സിനിമയാണിത്. ചടങ്ങില്‍ രാജമൗലി, മഹേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിവരുകയാണ് മഹേഷ് ബാബു. സിനിമയ്ക്ക് വേണ്ടി പുതിയ ലുക്കിലാണ് താരം പൂജ ചടങ്ങിന് എത്തിയത്. അതുകൊണ്ട് തന്നെ മീഡിയയില്‍ നിന്നും ലുക്ക് ലീക്കാവാതിരിക്കാന്‍ താരം പരമാവധി മാറി നില്‍ക്കുകയായിരുന്നു.

ഇന്ത്യാനാ ജോന്‍സ് പോലെ ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദും ഇക്കാര്യം പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുണ്ട്. കെനിയയില്‍ രാജമൗലി ചിത്രത്തിന്റെ ഭാഗമായ ലൊക്കേഷന്‍ ഹണ്ടിന് പോയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നീണ്ടു പോവുകയായിരുന്നു.

അതോടൊപ്പം പ്രിയങ്ക ചോപ്രയായിരിക്കും ചിത്രത്തിലെ നായിക എന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അത് വെറും റൂമറാണെന്ന് ടൈംസ് നൗനോട് പറഞ്ഞു. എന്തായാലും സിനിമയിലെ നായികയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ നടന്നിട്ടില്ല.

SCROLL FOR NEXT