സ്ട്രെഞ്ചര്‍ തിങ്സ് 
MOVIES

ആരാധകരെ ശാന്തരാകുവിന്‍; സ്ട്രെഞ്ചര്‍ തിങ്സ് അഞ്ചാം സീസണ്‍ അപ്ഡേറ്റ് പുറത്ത്

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരിസിന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ റോസ് ഡഫറാണ് അപ്ഡേറ്റ് പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

വെബ് സീരീസ് പ്രേമികളുടെ ഇഷ്ട പരമ്പരയായ സ്ട്രെഞ്ചര്‍ തിങ്സിന്‍റെ അഞ്ചാം സീസൺ   അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരിസിന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ റോസ് ഡഫറാണ് അപ്ഡേറ്റ് പങ്കുവെച്ചത്. അഞ്ചാം സീസണിന്‍റെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായെന്ന് റോസ് ഡഫര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ലൊക്കെഷനില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

സീരിസിന്റെ മുന്‍ സീസണുകളെ പോലെ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാകും അഞ്ചാം സീസണെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചാം സീസൺ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക. അടുത്ത ഒരു വർഷത്തോടുകൂടി അവസാന സീസൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-ലാണ് നാലാം സീസണ്‍ പുറത്തിറങ്ങിയത്.

1980 കളില്‍ ഇന്ത്യാനയിലെ ഹോക്കിൻസ് നഗരത്തിലെ ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് സ്ട്രെഞ്ചര്‍ തിങ്സിന്‍റെ ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. നാലാം സീസണിൽ റഷ്യയും ഒരു പ്രധാന കഥാ പശ്ചാത്തലമാകുന്നുണ്ട്. 100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിസ് ആണ് സ്ട്രെഞ്ചര്‍ തിങ്സ്.

മില്ലി ബോബി ബ്രൗൺ , നതാലിയ ഡയർ, ഫിൻ വുൾഫാർഡ്, ജാമി കാംബെൽ ബോവർ, നോഹ ഷ്നാപ്പ്, ഡേവിഡ് ഹാര്‍ബര്‍, ഗാറ്റെന്‍ മറ്റരാസോ, കാലേബ് മക്ലാഫിന്‍, ജോ കെയ്രി എന്നിവരാണ് സീരിസിലെ പ്രധാന അഭിനേതാക്കള്‍.

SCROLL FOR NEXT