സ്റ്റണ്ട് മാസ്റ്റർ എസ്.എം. രാജു Source: News Malayalam 24x7
MOVIES

കാർ റാമ്പിലൂടെ ഓടിച്ചുകയറ്റി, ഉയർന്ന് പൊങ്ങി; അവസാന ഷോട്ടിലും സാഹസികനായി സ്റ്റണ്ട് മാസ്റ്റർ രാജു, വീഡിയോ പുറത്ത്

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ എസ്.എം. രാജുവിന്റെ മരണത്തിന് കാരണമായ സിനിമാ സെറ്റിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

സാഹസികമായ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് സ്റ്റണ്ട് മാസ്റ്റർ എസ്.എം. രാജു അപകടത്തിൽ മരിച്ചത്. നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമാ ചിത്രീകരണം.

അതിവേഗത്തിൽ വന്ന കാർ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയർന്ന് പൊങ്ങുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങൾ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയിൽ കാണാം. തകർന്ന കാറിൽ നിന്ന് രാജുവിനെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴ്നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവർ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാൽ എക്സിൽ കുറിച്ചു.

SCROLL FOR NEXT