കാര്‍ത്തി, പിഎസ് മിത്രന്‍, എഴുമലൈ 
MOVIES

കാര്‍ത്തി ചിത്രം സര്‍ദാര്‍ 2 -ന്‍റെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട്മാന് ദാരുണാന്ത്യം

ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ എഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന ചിത്രം സര്‍ദാര്‍ 2 -ന്‍റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ മരിച്ചു. എഴുമലൈ എന്ന സ്റ്റണ്ട്മാന്‍ ആണ് മരിച്ചത്. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ എഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സാലിഗ്രാമത്തിലുള്ള എല്‍വി പ്രസാദ് സ്റ്റുഡിയോയില്‍ ജൂലൈ 15-നാണ് ചിത്രീകരണം ആരംഭിച്ചത്. അപകടത്തില്‍ വിരുഗംബാക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

54 കാരനായ എഴുമലയ്ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം പുലർച്ചെ 1.30 ഓടെയാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ നിര്‍മാതാക്കളോ അണിയറ പ്രവര്‍ത്തകരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT