MOVIES

സൂസന്‍ ആയി സുരഭി; റൈഫിള്‍ ക്ലബ്ബിലെ ക്യാരക്ടര്‍ പോസ്റ്റര്‍

കൈയ്യില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന സുരഭിയാണ് പോസ്റ്ററിലുള്ളത്

Author : ന്യൂസ് ഡെസ്ക്


ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബിലെ നടി സുരഭി ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. കൈയ്യില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന സുരഭിയാണ് പോസ്റ്ററിലുള്ളത്. സൂസന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ നിര്‍മാണം. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. അനുരാഗ് കശ്യപ്, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്ന ഹെഗ്‌ഡെ, വിനീത് കുമാര്‍, റാഫി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, നടേഷ് ഹെഗ്‌ഡെ, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസ്ലിയാര്‍, റംസാന്‍ മുഹമ്മദ്, പരിമള്‍ ഷായ്‌സ്, നവനി ദേവാനന്ദ്, സജീവ് കുമാര്‍, ഉണ്ണി മുട്ടത്ത്, കിരണ്‍ പീതാംബരന്‍, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

SCROLL FOR NEXT