ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള പോസ്റ്റർ Source: Facebook
MOVIES

വിവാ​ദവും, ഹൈപ്പും ജെഎസ്കെയെ തുണച്ചില്ലെ? സുരേഷ് ​ഗോപി ചിത്രത്തിന്‍റെ കളക്ഷൻ ഇങ്ങനെ !

പ്രവീണ്‍ നാരായണൻ ഒരുക്കിയ ചിത്രം എന്നാൽ ബോക്സോഫീസിൽ വലിയ പ്രകടനം നടത്തുന്നില്ല എന്നാണ് ആദ്യത്തെ വാരാന്ത്യത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി : സുരേഷ് ഗോപി പ്രധാനവേഷത്തിൽ എത്തിയ ചിത്രം ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം തീയറ്ററിൽ എത്തിയത്. പ്രവീണ്‍ നാരായണൻ ഒരുക്കിയ ചിത്രം എന്നാൽ ബോക്സോഫീസിൽ വലിയ പ്രകടനം നടത്തുന്നില്ല എന്നാണ് ആദ്യത്തെ വാരാന്ത്യത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

റിലീസ് ദിനത്തിൽ കോർട്ട് റൂം ത്രില്ലർ ചിത്രം 1.1 കോടി രൂപയാമ് നേടിയത്, വെള്ളിയാഴ്‍ച ഒരു കോടി, ശനിയാഴ്‍ച 0.9 കോടി, ഞായറാഴ്‍ച 0.89 കോടി എന്നിങ്ങനെയായി ആകെ 3.89 കോടിയാണ് നെറ്റ് കളക്ഷനായി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെൻസർ ബോർഡ് വിവാ​ദം അടക്കം വാർത്തകളിൽ നിറഞ്ഞ ചിത്രം എന്നാൽ ആദ്യം ലഭിച്ച ഹൈപ്പിന് അപ്പുറം തീയറ്ററിൽ കളക്ഷൻ നേടിയില്ലെന്നാണ് കണക്കുകൾ പറയുന്നത്.

സുരേഷ് ​ഗോപി വലിയൊരു ഇടവേളയ്ക്ക് ശേഷം നായകനായി എത്തിയ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം. നേരത്തെ സുരേഷ് ​ഗോപി നായകനായി അവസാനം ഇറങ്ങിയ ചിത്രം ​ഗരുഡൻ ആദ്യ മൂന്ന് ​ദിവസത്തിൽ 5.15 കോടി കളക്ഷൻ നേടിയിരുന്നു. ഇത് വച്ച് നോക്കുമ്പോൾ ജാനകിയുടെ പ്രകടനം മെച്ചമല്ല. അടുത്തതായി സ്വതവേ കളക്ഷൻ കുറയുന്ന വീക്ക് ഡേകൾ ആയതിനാൽ ചിത്രത്തിന്റെ കളക്ഷൻ മെച്ചപ്പെടുമോ എന്ന് കണ്ടറിയണം.

വാരാന്ത്യത്തിൽ ഒരു കോടിയിലേക്ക് ചിത്രം എത്തിയില്ല എന്നത് ശുഭ സൂചനയല്ല. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിട്ടിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ജാനകി ആയി ‌എത്തിയത് അനുപമ പരമേശ്വരനാണ്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവെച്ചു. ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്‍ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ബാലാജി ശർമ, രതീഷ് കൃഷ്‍ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്‍ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി

ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്‍സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.

SCROLL FOR NEXT