MOVIES

എന്റെ സുഹൃത്ത് ഇന്ന് ഒരു പുതിയ യാത്രയിലാണ്: വിജയ്ക്ക് ആശംസകളുമായി സൂര്യ

കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ ഇതേ കുറിച്ച് സംസാരിച്ച സൂര്യ വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു

Author : ന്യൂസ് ഡെസ്ക്



ഇന്ന് ഒക്ടോബര്‍ 27 ന് വില്ലുപുരം ജില്ലയില്‍ നടക്കുന്ന റാലിയില്‍ തമിഴക വെട്രി കഴകം (TVK) എന്ന പാര്‍ട്ടിയുടെ സമാരംഭത്തോടെ രാഷ്ട്രീയക്കാരായി മാറിയ നടന്‍മാരുടെ നിരയിലേക്ക് ദളപതി വിജയ് ചേരുകയാണ്. കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ ഇതേ കുറിച്ച് സംസാരിച്ച സൂര്യ വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു.

സൂര്യയും ദളപതി വിജയും പരസ്പരം അടുത്ത ബന്ധം പങ്കിടുന്നതിനാല്‍, 'എന്റെ സുഹൃത്ത് ഇന്ന് ഒരു പുതിയ യാത്രയിലാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു' എന്നാണ് സൂര്യ പറഞ്ഞത്.

ഗ്രാന്‍ഡ് ടിവികെ ഇവന്റിന് മുന്നോടിയായി, വിജയ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ തന്റെ ആരാധകരുമായും അനുയായികളുമായും ഒരു പ്രത്യേക കുറിപ്പ് പങ്കുവെച്ചു. പൊതുയോഗത്തില്‍ അപകടങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വേദിയില്‍ ശല്യമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈക്ലിംഗ് ഒഴിവാക്കണമെന്നും വിജയ് അനുയായികളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ പരിപാടിയില്‍ നിലയുറപ്പിച്ച സുരക്ഷാ സേനയുമായി എല്ലാവരും സഹകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. 'നാളെ (27-10-2024) നമ്മുടെ കോണ്‍ഫറന്‍സില്‍ കാണാം. നമുക്ക് മഹത്തായ ഒരു രാഷ്ട്രീയ കഥ അവതരിപ്പിക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.




SCROLL FOR NEXT