'കറുപ്പ്' സിനിമ 
MOVIES

200 കോടിയും കടന്ന് സൂര്യയുടെ 'കറുപ്പ്';‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

കേരളത്തിൽ 10 കോടി രൂപ കളക്ഷനും കടന്ന് 'കറുപ്പ്‌' മുന്നേറുകയാണ്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ - ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്‌' ചരിത്രം കുറിച്ചു. 207 കൊടിയിൽപ്പരം രൂപ ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്ന് 10 കൊടിയിലധികം രൂപ ഗ്രോസ് കളക്ഷൻ ഇന്നലെ വരെ നേടിയിരുന്നു. പത്ത് വർഷങ്ങൾക്കു ശേഷമാണ് ഒരു സൂര്യാ ചിത്രം കേരളത്തിൽ ഗംഭീര കളക്ഷൻ നേടുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ മികവുറ്റ കളക്ഷനും സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രവുമായി മാറുകയാണ് 'കറുപ്പ്‌'.

ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം മാസും ആക്ഷനും ചേർന്ന എന്റർടെയ്‌നറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം സമ്മാനിക്കുക്കയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്.

വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

'കറുപ്പ്' സിനിമ

ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് സിനിമയുടെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരവിന്ദ് രാജ് ഭാസ്കരൻ. തിരക്കഥ: അശ്വിൻ രവിചന്ദ്രൻ - രാഹുൽ രാജ് - ടി. എസ്. ഗോപി കൃഷ്ണൻ - കരൺ അരവിന്ദ് കുമാർ.

ഛായാഗ്രഹണം: ജി. കെ. വിഷ്ണു, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, ചിത്രസംയോജനം: ആർ. കലൈവാണൻ, സംഘട്ടനം: വിക്രം മോർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേന്ദ്രൻ പി.എസ്, വസ്ത്രാലങ്കാരം: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, കളറിംഗ്: റെഡ് ചില്ലീസ്.കളർ, വി.എഫ്.എക്സ്, ഭീഷ്മ സ്റ്റുഡിയോസ്, പിആർഒ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

SCROLL FOR NEXT