കറുപ്പ് ടീസറില്‍ നിന്ന്  Source : YouTube Screen Grab
MOVIES

മാസ് ഫെസ്റ്റിവലിന് തുടക്കം, പിറന്നാള്‍ ദിനത്തില്‍ സൂര്യയ്ക്ക് സമ്മാനം; 'കറുപ്പ്' ടീസര്‍ എത്തി

ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്.

Author : ന്യൂസ് ഡെസ്ക്

സൂര്യയുടെ മാഗ്‌നം ഓപസ് ചിത്രം കറുപ്പിന്റെ ടീസര്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസര്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീന്‍ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നു.

ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. സമ്പന്നവും സ്‌റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകള്‍ ഓരോ സീനിലും ഛായാഗ്രാഹകന്‍ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഗീതത്തില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കറുപ്പ് സായി അഭയശങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.

മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതല്‍ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നില്‍ അരുണ്‍ വെഞ്ഞാറമൂടും ടീമുമാണ്.

തൃഷ കൃഷ്ണന്‍, ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്,വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

SCROLL FOR NEXT