നാനി 
MOVIES

നാനിയുടെ 'സൂര്യാസ് സാറ്റര്‍ഡേ'; സെക്കന്‍ഡ് ലുക്ക് പുറത്ത്

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും.

Author : ന്യൂസ് ഡെസ്ക്

നടന്‍ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യാസ് സാറ്റര്‍ഡേ' എന്ന ചിത്രത്തിന്റെസെക്കന്റ് ലുക്ക് പുറത്തിറങ്ങി. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഇപ്പോള്‍ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും.

ആക്ഷന്‍ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന 'സൂര്യാസ് സാറ്റര്‍ഡേ'യിലെ മറ്റു സുപ്രധാന കഥാപാത്രങ്ങളെ എസ് ജെ സൂര്യയും സായ് കുമാറുമാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് നായിക. ചിത്രത്തിന്റെതായി പുറത്തുവിട്ട പ്രൊമോഷന്‍ മെറ്റീരിയലുകളിലെല്ലാം നാനിയുടെ കഥാപാത്രമായ സൂര്യയെ അക്രമാസക്തനായ വ്യക്തിയായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ശനിയാഴ്ചകളില്‍ മാത്രമേ സൂര്യ തന്റെ പരുക്കന്‍ സ്വഭാവം പുറത്തെടുക്കാറുള്ളൂ.

ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാര്‍ത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ് ബിജോയ്, ആക്ഷന്‍: രാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

SCROLL FOR NEXT