ആർ ജെ ബാലാജി, സൂര്യ  Source : Facebook
MOVIES

സൂര്യയുടെ മാഗ്നം ഓപ്പസ് 'കറുപ്പ്'; ആര്‍ ജെ ബാലാജി സംവിധാനം

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്

Author : ന്യൂസ് ഡെസ്ക്

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന മാഗ്നം ഓപ്പസ് ചിത്രത്തിന്റെ പേര് പുറത്ത്. 'കറുപ്പ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആര്‍ ജെ ബാലാജിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ 'കറുപ്പ്' അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് 'കറുപ്പി'ലുള്ളത്.

വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ വിസ്മയിപ്പിച്ച സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് 'കറുപ്പി'ലെ ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ ചിത്രത്തിനായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

'കറുപ്പി'ന്റെ അവസാനഘട്ട ചിത്രീകരണത്തിലും പോസ്റ്റ്-പ്രൊഡക്ഷനിലും ടീം ഒരേസമയം പ്രവര്‍ത്തിക്കുന്നു. നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനത്തില്‍ ആഘോഷിക്കാന്‍ പറ്റിയ ഒരു ചിത്രമാണ് 'കറുപ്പ്'. ഡ്രീം വാരിയര്‍ പിക്ചേഴ്സില്‍ നിന്നുള്ള റിലീസ് തീയതിയും മറ്റ് പ്രഖ്യാപനങ്ങളും വരും നാളുകളില്‍ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് : പ്രതീഷ് ശേഖര്‍.

SCROLL FOR NEXT