തബു 
MOVIES

പവര്‍ഫുള്‍ ലുക്കില്‍ തബു; ഡ്യൂണ്‍ പ്രൊഫസി ടീസര്‍

2024 നവംബറില്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടീസറില്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

എച്ച്ബിഓ സീരീസായ ഡ്യൂണ്‍ പ്രൊഫസിയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ടീസറില്‍ ബോളിവുഡ് താരം തബുവും പവര്‍ഫുള്‍ ലുക്കില്‍ എത്തുന്നുണ്ട്. സിസ്റ്റര്‍ ഫ്രാഞ്ചെസ്‌കാ എന്ന കഥാപാത്രത്തെയാണ് തബു സീരീസില്‍ അവതരിപ്പിക്കുന്നത്. സീരീസിലെ തബുവിന്റെ ഫസ്റ്റ് ലുക്ക് കൂടിയായിരുന്നു ടീസറിലുള്ളത്.

ഡ്യൂണ്‍ സിനിമയ്ക്ക് 1000 കൊല്ലം മുന്‍പുള്ള കഥയാണ് ഡ്യൂണ്‍ പ്രൊഫസി പറയുന്നത്. ബ്രെയിന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡ്രിസണും എഴുതിയ സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. സീരീസില്‍ തബുവിന് പുറമെ എമിലി വാട്ട്‌സണ്‍, ഒലിവിയ വില്യംസ്, ജോഹ്ഡി മെയ്, ട്രാവിസ് ഫിമെല്‍, മാര്‍ക്ക് സ്‌ട്രോങ്, ക്ലോയീ ലീ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. 2024 നവംബറില്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടീസറില്‍ പറയുന്നത്.

അതേസമയം ഔറോണ്‍ മേ കഹന്‍ ദം ഥായാണ് റിലീസ് ചെയ്യാനിരിക്കുന്ന തബുവിന്റെ ബോളിവുഡ് ചിത്രം. അജയ് ദേവ്ഗണും തബുവും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണിത്. ജിമ്മി ഷെര്‍ഗില്‍, സായി മഞ്ജരേക്കര്‍, ശന്തനു മഹേശ്വരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ് സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT