എസ്.എം. രാജു, വിശാല്‍ Source: X
MOVIES

പാ രഞ്ജിത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ സ്റ്റണ്ട് ആർട്ടിസ്റ്റ് മരിച്ചു; നടുക്കം രേഖപ്പെടുത്തി വിശാല്‍

അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തമിഴ് സിനിമയിലെ പ്രശ്തനായ സ്റ്റണ്ട് ആർട്ടിസ്റ്റ് എസ്‌.എം. രാജു അന്തരിച്ചു. പാ രഞ്ജിത്ത്- ആര്യ പടത്തിന്റെ സെറ്റിലുണ്ടായ അപകടത്തിലാണ് രാജു മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

തമിഴ് നടൻ വിശാൽ ആണ് രാജുവിന്റെ മരണം സ്ഥിരീകരിച്ചത്. സഹപ്രവർത്തകന്റെ വിയോഗത്തില്‍ നടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള എക്സ് പോസ്റ്റില്‍ രാജു തന്റെ സിനിമകളിൽ മാരകമായ സ്റ്റണ്ടുകൾ ചെയ്തതെങ്ങനെയെന്ന് വിശാൽ അനുസ്മരിച്ചു. പാ രഞ്ജിത്ത് ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്.

രാജുവിനെ കുറിച്ച് ദീർഘമായ കുറിപ്പാണ് എക്സില്‍ വിശാല്‍ പങ്കുവെച്ചത്. ആര്യയേയും പാ രഞ്ജിത്തിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. "സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു ഇന്ന് രാവിലെ മരിച്ചു എന്ന വസ്തുത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. രാജുവിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്," വിശാല്‍ എക്സില്‍ കുറിച്ചു. രാജുവിന്റെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിശാല്‍ അറിയിച്ചു.

അതേസമയം, ആര്യയോ പാ രഞ്ജിത്തോ രാജുവിന്റെ വിയോഗത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ വിയോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

SCROLL FOR NEXT