MOVIES

രണ്ടു കൈകളും അവൻ്റെ ചെവിയിൽ അടിച്ച് കിളി പാറിക്കുക! വൈറലായി 'ഡൊമിനിക്' ടീസറിലെ ഷെർലക് ഹോംസ് റഫറൻസ്

"ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്" ഡൊമിനിക്കിന്റെ ഫ്ലാറ്റിൽ കണ്ടെത്തുന്ന ഒരു ലേഡീസ് പഴ്സിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ന്റെ ടീസർ റിലീസ് ആയത് കഴിഞ്ഞ ദിവസമാണ്. മമ്മൂട്ടിയും ഗോകുൽ സുരേഷും മാത്രം പ്രത്യക്ഷപ്പെടുന്ന ടീസറിൽ ഇരുവരുടെയും കഥാപാത്രം വിശദീകരിക്കുന്നത് ഒരു സംഘട്ടന രംഗമാണ്. നർമം കലർന്ന സംഭാഷണ രീതിയും ഭാവങ്ങളും ഉപയോഗിച്ച്  വ്യത്യസ്തമാണ് ടീസർ. 

ടീസറിലെ മമ്മൂട്ടി കഥാപാത്രമായ ഡൊമിനിക്കും ഷെർലക് ഹോംസും തമ്മിലുള്ള ബന്ധമാണ് ആരാധകരിൽ ചർച്ച സൃഷ്ടിക്കുന്നത്. എല്ലാ ഷെർലക് ആരാധകർക്കും മനഃപാഠമായ കാര്യമാണ് അയാൾ അക്രമിക്കുന്നതിനു മുൻപ് എതിരാളിയുടെ ഓരോ നീക്കങ്ങളും മുൻകൂട്ടി കണ്ടു പ്രതിരോധിക്കും എന്നത്. ഷെർലക്കിന്റെ ചിത്രങ്ങളിലും സീരീസുകളിലും ഇത് കൃത്യമായി കാണിക്കുന്നുണ്ട്.‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ലേക് വരുമ്പോഴും മമ്മൂട്ടിയുടെ കഥാപാത്രം ഷെർലക് ചിത്രത്തിലെ ഒരു പ്രത്യേക സംഘട്ടന രംഗത്തെ പറ്റിയാണ് രസകരമായി വിശദീകരിക്കുന്നത്.


ഗോകുൽ സുരേഷിൻ്റെ കഥാപാത്രം ഡൊമിനിക്കിനോട് എതിരാളികളെ എങ്ങനെ വീഴ്ത്തുമെന്ന് ചോദിക്കുമ്പോൾ, “ നിങ്ങൾ ഇടത് കൈ കൊണ്ട് തടയുകയും നെഞ്ചിന് കീഴിൽ വലത് വശത്തായി കുത്തുകയും ചെയ്യുക. രണ്ടു കൈകളും അവൻ്റെ ചെവിയിൽ അടിച്ച് കിളി പാറിക്കുക !" ഇത്തരത്തിൽ മമ്മൂട്ടി പറയുന്ന മറുപടി ഷെർലക്ക് സിനിമകളും സീരിയലുകളും കണ്ടു ശീലിച്ചിട്ടുള്ള ഏതൊരാളുടെ ഉള്ളിലും ഒരു സ്പാർക്ക് ഉണ്ടാക്കുമെന്നത് തീർച്ചയാണ്. 

നടൻ റോബര്‍ട്ട് ഡൗണി ജൂനിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രമായ ഷെര്‍ലക് ഹോംസിലെ ഒരു സ്റ്റണ്ട് സീക്വന്‍സിനെ ഓര്‍മിപ്പിക്കുന്ന രംഗമാണിത്, അവിടെ ബോക്‌സിംഗ് റിങ്ങിനുള്ളില്‍ തന്റെ എതിരാളിയുടെ ഓരോ നീക്കവും അദ്ദേഹം മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കുന്നതായിട്ടാണ് കാണിക്കുന്നത്.

"ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്" ഡൊമിനിക്കിന്റെ ഫ്ലാറ്റിൽ കണ്ടെത്തുന്ന ഒരു ലേഡീസ് പഴ്സിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്. ഈ രസകരമായ ഇൻവെസ്റ്റിഗേഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം എഴുതിയിരിക്കുന്നത് നീരജ് രാജനും, സൂരജ് രാജനും കൂടെ ഗൗതം വാസുദേവ് മേനോനും ചേർന്നാണ്. മമ്മൂട്ടി, ഗോകുൽ സുരേഷ്, വിനീത്, ലെന, സിദ്ധിഖ്, വിജയ്ബാബു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

SCROLL FOR NEXT