'റാവു ബഹാദൂർ' പോസ്റ്റർ 
MOVIES

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം'റാവു ബഹാദൂർ'; ജൂൺ അഞ്ചിന് ആഗോള റിലീസ്

'ഓ സുന്ദരി' എന്ന വരികളോടെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റായിരുന്നു

Author : ന്യൂസ് ഡെസ്ക്

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ 'റാവു ബഹാദൂർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 ജൂൺ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ജിഎംബി എന്റർടെയ്‌ൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടെയ്‌ൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പോൾ റിലീസ് തീയതി പുറത്തുവിട്ടു കൊണ്ടുള്ള പോസ്റ്ററിലെ സത്യദേവിന്റെ രാജകീയമായ രൂപവും പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യുന്നുണ്ട്.

'ഓ സുന്ദരി' എന്ന വരികളോടെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. പിരിയഡ് കാൻവാസിൽ ഒരുക്കിയ ഈ ഗാനത്തിൽ സത്യദേവും ദീപ തോമസുമാണ് അഭിനയിച്ചിരിക്കുന്നത്. പഴയ കാലഘട്ടം മനോഹരമായി ചിത്രീകരിച്ച റൊമാന്റിക് ട്രാക്കായിരുന്നുവിത്.

സത്യദേവിന്റെ ഒന്നിലധികം ഗെറ്റപ്പുകൾ തന്നെയാണ് ഈ സൈക്കോളജിക്കൽ ഡ്രാമയുടെ ഹൈലൈറ്റ്. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ 'മേജർ' എന്ന ചിത്രത്തിന് ശേഷം, ജിഎംബി എന്റർടെയ്‌ൻമെന്റ് നിർമാണ രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രമാണ് 'റാവു ബഹാദൂർ'. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

രചന, സംവിധാനം, എഡിറ്റിങ് - വെങ്കിടേഷ് മഹാ, അവതരണം- മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജിഎംബി എന്റർടെയ്ൻമെന്റ്, നിർമ്മാതാക്കൾ- ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷൻ ബാനറുകൾ- എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

SCROLL FOR NEXT