എച്ച്.വിനോദ്, വിജയ് 
MOVIES

Thalapathy 69 | വിജയ്‌യുടെ അവസാന ചിത്രം; 'ദളപതി 69' ഒരുക്കാന്‍ എച്ച്. വിനോദ്

ചെന്നൈയില്‍ നടന്ന മകുടം അവാര്‍ഡ് വേദിയില്‍ വെച്ച് എച്ച് .വിനോദ് തന്നെയാണ് ഇക്കാര്യം അറയിച്ചത്.

Author : ന്യൂസ് ഡെസ്ക്


തമിഴ് സിനിമാതാരം വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 എച്ച്.വിനോദ് സംവിധാനം ചെയ്യും. ചെന്നൈയില്‍ നടന്ന മകുടം അവാര്‍ഡ് വേദിയില്‍ വെച്ച് എച്ച് .വിനോദ് തന്നെയാണ് ഇക്കാര്യം അറയിച്ചത്. സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ കരയറിലെ അവസാന ചിത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ചിത്രം ഒരു രാഷ്ട്രീയ സിനിമ ആയിരിക്കില്ലെന്നും ഒരു കംപ്ലീറ്റ് കൊമേഷ്യല്‍ സിനിമ ആകുമെന്നും എച്ച്.വിനോദ് പറഞ്ഞു.

അജിത്തിനെ നായകനായ വലിമൈ, തുനിവ് , നേര്‍കൊണ്ട പാര്‍വൈ, കാര്‍ത്തി നായകനായ തീരന്‍ അധികാരം ഒന്‍ട്ര് എന്നി സിനിമകള്‍ക്ക് ശേഷമാണ് എച്ച്. വിനോദ് വിജയ്ക്കൊപ്പം എത്തുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ എത്തും.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ആണ് വിജയ്‌യുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, ജയറാം തുടങ്ങി വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്. സിനിമ സെപ്റ്റംബര്‍ 5ന് തീയേറ്ററുകളിലെത്തും.

SCROLL FOR NEXT