MOVIES

തങ്കത്തിളക്കമുള്ള വിജയം; തങ്കലാന്‍ 100 കോടി ക്ലബ്ബില്‍

ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തും വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനാണു നേടിയത്

Author : ന്യൂസ് ഡെസ്ക്


ചിയാന്‍ വിക്രമിനെ നായകനാക്കി സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രം തങ്കലാന്‍ 100 കോടി ക്ലബില്‍. ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തും വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനാണു നേടിയത്. കേരളത്തില്‍ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ആണ് തങ്കലാന്‍ വമ്പന്‍ റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് തങ്കലാന്‍ നേടിയത്.

ചിയാന്‍ വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, ഡാനിയല്‍ കാല്‍ടാഗിറോണ്‍, പശുപതി തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ തങ്കലാന്‍, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മിച്ചത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ പശ്ചാത്തലത്തില്‍, 18-19 നൂറ്റാണ്ടുകളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സെപ്റ്റംബര്‍ 6- ന് തങ്കലാന്‍ ഉത്തരേന്ത്യയിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം - കിഷോര്‍ കുമാര്‍, ചിത്രസംയോജനം - സെല്‍വ ആര്‍ കെ, കലാസംവിധാനം - എസ് എസ് മൂര്‍ത്തി, സംഘട്ടനം - സ്റ്റന്നര്‍ സാം, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ - ഡ്രീം ബിഗ് ഫിലിംസ്. പിആര്‍ഒ- ശബരി.

SCROLL FOR NEXT