MOVIES

ഹിറ്റായി ഭൂൽ ഭുലയ്യ 3 യിലെ ടൈറ്റിൽ ട്രാക്ക്; 'ഹരേ റാം' ഇരും കയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

ഈ ഭാഗത്തിൽ കാർത്തിക് ആര്യനോടൊപ്പം ആദ്യ ഭാഗത്തിൽ നിന്നും വിദ്യ ബാലനും എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Author : ന്യൂസ് ഡെസ്ക്

കാർത്തിക് ആര്യൻ നായകനാകുന്ന പുതിയ ചിത്രമാണ് ഭൂൽ ഭുലയ്യ 3 . മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ മലയാളം റീമയ്ക് ആണ് ഭൂൽ ഭുലയ്യ. അതിന്റെ മൂന്നാം ഭാഗമായാണ് ഭൂൽ ഭുലയ്യ എത്തുന്നത്. 2022 ൽ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം ഇറക്കിയിരുന്നു. കാർത്തിക് ആര്യൻ തന്നെയായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ഭാഗത്തിൽ കാർത്തിക് ആര്യനോടൊപ്പം ആദ്യ ഭാഗത്തിൽ നിന്നും വിദ്യ ബാലനും എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെയും പോലെ കോമഡി ഹൊറർ ആയിരിക്കും ഭൂൽ ഭുലയ്യ 3 .


ഇപ്പോഴിതാ ഭൂൽ ഭുലയ്യ 3 യിലെ ടൈറ്റിൽ ട്രാക്ക് ആയ ' ഹരേ റാം ' എന്ന ഗാനം ശ്രദ്ധനേടുകയാണ്. ഭൂല്‍ ഭുലയ്യയിലെ ഐക്കോണിക് ഗാനം 'ഹരേ റാം' റീമിക്സാണ് ടൈറ്റില്‍ ഗാനം. ദില്‍ജിത്ത് ദോസാഞ്ച്, പിറ്റ്ബുള്‍ എന്നിവർ ചേർന്നാണ് ഗാനത്തിന്‍റെ പുതിയ പതിപ്പ് പാടിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഗാനം ഇറങ്ങിയത്. ഇതിനകം 40 മില്ല്യണ്‍ വ്യൂ ആണ് ഗാനം നേടിയിരിക്കുന്നത്.

പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 135 കോടിയാണ് ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ചേര്‍ത്ത് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സോണി നെറ്റ്‍വര്‍ക്കിനുമാണ് വിറ്റിരിക്കുന്നതെന്നും റിപോർട്ടുകൾ പറയുന്നു.


മാധുരി ദീക്ഷിത്, തൃപ്തി ഡിമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധാനം. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനം രചിച്ചിരിക്കുന്നത്.

SCROLL FOR NEXT