MOVIES

സുരാജ്-വിനായകന്‍ കോമ്പോയുടെ തെക്ക് വടക്ക്; റിലീസ് പ്രഖ്യാപിച്ചു

സുരാജും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

Author : ന്യൂസ് ഡെസ്ക്

വിനായകനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന തെക്ക് വടക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. വിനായകനും സുരാജിനും ഒപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തിലുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരാജും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്‍ജന ടോക്കീസ്- വാര്‍സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പാണ് ചിത്രം നിര്‍മിക്കുന്നത്. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360- തുടങ്ങിയവരാണ് അണിയറയില്‍.




SCROLL FOR NEXT