MOVIES

തെക്ക് വടക്ക് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി; വിനായകനും സുരാജിനുമൊപ്പം സോഷ്യൽ മീഡിയ താരങ്ങളും

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജയം എത്തും.

Author : ന്യൂസ് ഡെസ്ക്

തെക്ക് വടക്ക് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡി ജോണറിൽ ഉള്ള സിനിമയാണെന്ന് ഉറപ്പാക്കുന്ന ട്രെയ്‌ലർ ആണ് പുറത്ത് വന്നിട്ടുള്ളത്. വിനായകനും സുരാജുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജന - വാർസ് ബാനറിൽ അഞ്ജന ഫിലിപ്പാണ് ചിത്രത്തിന്റെ നിർമാണം. സാം സി.എസ്സാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജെല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് ഈ ചിത്രം രചിച്ചിരിക്കുന്നത്.


സിനിമയിൽ വിനായകന്റെ ഭാര്യയായി നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിറയും ഒന്നിക്കുന്നു. വാഴ സിനിയ്ക്കു ശേഷം ആദ്യമായാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്

ഓണത്തിന് ശേഷമാകും ചിത്രം തീയേറ്ററുകളിലെത്തുക. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.


സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

SCROLL FOR NEXT