MOVIES

ഇത് മലയാള സിനിമ മാത്രം കേന്ദ്രീകരിച്ച വിഷയമല്ല : പാര്‍വതി തിരുവോത്ത്

മറ്റ് സിനിമ മേഖലകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നില്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഡ്ഢികളാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രശ്‌നങ്ങള്‍ മലയാള സിനിമ മേഖല മാത്രം കേന്ദ്രീകരിച്ച വിഷയമല്ലെന്ന് നടി പാര്‍വതി തിരുവോത്ത്. മറ്റ് സിനിമ മേഖലകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നില്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഡ്ഢികളാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

പാര്‍വതി പറഞ്ഞത് :

മലയാള സിനിമ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണമായ കാര്യമാണ്. എന്നിരുന്നാലും കേരളത്തില്‍ ഇത് സംഭവിക്കുന്നതില്‍ അതിശയിക്കാനാകില്ല. എന്നാല്‍ മറ്റ് സിനിമ വ്യവസായങ്ങള്‍ നിശബ്ദരായിരിക്കുകയാണ്. മറ്റ് സിനിമ മേഖലകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നില്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഡ്ഢികളാണ്. ഇപ്പോള്‍ കൊല്‍ക്കത്തയിലെ സ്ത്രീകളും സിനിമ പ്രവര്‍ത്തകരും സമാനമായൊരു പാനല്‍ പഠനം ആവശ്യപ്പെട്ടിരിക്കുന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്. ഇത് മലയാള സിനിമെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള വിഷയമല്ല. തീര്‍ച്ചയായും മലയാള സിനിമയില്‍ ഇത് നടക്കുന്നുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ വൃത്തിയാക്കുകയാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം വീടുകളും നോക്കൂ. അവിടെ എന്താണ് സംഭവിക്കുന്നതെന്നും സ്ത്രീകള്‍ സുരക്ഷിതരാണോ എന്നും നോക്കൂ.

ഇത് സിനിമ മേഖല മാത്രം കേന്ദ്രീകരിച്ച പ്രശ്‌നമല്ല. സ്ത്രീകളോടുള്ള കൂട്ടായ സമീപനത്തെ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. സ്ത്രീകളെ ഇവിടെ വ്യക്തികളായും മനുഷ്യരായും പരിഗണിക്കുന്നുണ്ടോ? ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ ഭയപ്പെടരുത്. കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ ലഭിക്കുന്നു എന്നതിനര്‍ത്ഥം നിര്‍ങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നല്ല.

SCROLL FOR NEXT