എറണാകുളം: നടൻ സലിം കുമാർ ഇനി മലയാളി മനസിലെ ചിരിയോർമ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 56-ാം വയസിലാണ് അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.
രാവിലെ 9 മുതൽ മുതൽ ഉച്ചയ്ക്ക് 1 വരെ എറണാകുളം പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ശേഷം പറവൂരിലെ വീടായ ലാഫിംഗ് വില്ലയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 3.30ന് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമായിരിക്കും സംസ്കാരം.
നടൻ സലിം കുമാറിന് വിട നൽകാനൊരുങ്ങി കലാകേരളം. രാഷ്ട്രീയ, സംസ്കാരിക, സിനിമ മേഖലയിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് നടൻ്റെ വിയോഗം അറിഞ്ഞ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.