MOVIES

'ടൂ മച്ച് ലവ് കാന്‍ ബി സ്കെയറി'; 'സാരിയില്‍' ആരാധ്യ ദേവിയെ അവതരിപ്പിക്കാന്‍ രാം ഗോപാല്‍ വർമ

മലയാളിയായ ആരാധ്യ ദേവിയാണ് സാരിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ “സാരി” റിലീസിന് ഒരുങ്ങുന്നു. രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു.  'ടൂ മച്ച് ലവ് കാന്‍ ബി സ്കെയറി' എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.

മലയാളിയായ ആരാധ്യ ദേവിയാണ് സാരിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവിയും നായകന്‍ സത്യ യാദവും ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇൻസ്റ്റാ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ശബരിയാണ് സിനിമയുടെ ഫോട്ടോഗ്രാഫി. പിആർഒ സതീഷ് എരിയാളത്ത് (കണ്ടന്‍റ് ഫാക്ടറി).


നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

SCROLL FOR NEXT