'പള്ളിച്ചട്ടമ്പി' ടീസർ  
MOVIES

​ക്രിസ്തുവിനെ ചുമക്കുന്നവൻ! മാസ് ആക്ഷനുമായി ടൊവിനോ ; 'പള്ളിച്ചട്ടമ്പി' ടീസർ പുറത്ത്

ഏപ്രിൽ 10നാണ് 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിലെത്തുക

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'യുടെ ടീസർ പുറത്ത്. ടൊവിനോയുടെ മാസ് ആക്ഷൻ ചിത്രമാണ് വരുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏപ്രിൽ 10നാണ് 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിലെത്തുക.

1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. 'ക്വീന്‍', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കയാദു ലോഹര്‍ ആണ് നായിക. ജേക്‌സ് ബിജോയ് ആണ് സംഗീതം. വിശാലമായ കാന്‍വാസിലും വലിയ മുതല്‍മുടക്കിലും വലിയ ജനപങ്കാളിത്തത്തോടെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്‌ൻമെന്റ് എന്ന ബാനറിൽ ചാണക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് 'പള്ളിച്ചട്ടമ്പി' നിർമിക്കുന്നത്. വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ജോണി ആന്റണി, ടി ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 'ദാദാസാഹിബ്', 'ശിക്കാര്‍', 'ഒരുത്തീ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍ - മഞ്ജുഷ രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ് ഋഷ് ലാല്‍ ഉണ്ണികൃഷ്ണന്‍, കാസ്റ്റിങ് ഡയറക്ടര്‍ ബിനോയ് നമ്പാല, ലൈന്‍ പ്രൊഡ്യൂസര്‍ - അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - എബി കോടിയാട്ട്, ജെറി വിന്‍സന്റ്.

SCROLL FOR NEXT