MOVIES

'സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയം', എആര്‍എമ്മിന്റെ വ്യാജ പതിപ്പിനെ കുറിച്ച് ടൊവിനോ

പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിത്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പറഞ്ഞു.

എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) വ്യാജ പതിപ്പ് പുറത്തിറങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ സംവിധായകന്‍ ജിതിന്‍ ലാല്‍ പങ്കുവെച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യമായിരുന്നു അത്. 'ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ', എന്നാണ് സംവിധായകന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

അതേസമയം പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. 'നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കില്‍ അതിന്റെ ഭാഗമാകും. നിലവില്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസ്സീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിന്റെ ഭാഗമാവും', ടൊവിനോ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT