MOVIES

ദേശാന്തരങ്ങള്‍ക്കപ്പുറം നേടിയ വിജയം; '12-ത്ത് ഫെയില്‍' ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക്

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഇന്‍സ്പൈറിങ് ഡ്രാമ അടുത്തകാലത്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്

Author : ന്യൂസ് ഡെസ്ക്

വിക്രാന്ത് മാസി കേന്ദ്ര കഥാപാത്രമായെത്തിയ ഇന്ത്യന്‍ സിനിമ '12-ത്ത് ഫെയില്‍' ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഇന്‍സ്പൈറിങ് ഡ്രാമ അടുത്തകാലത്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. മേളയുടെ അവസാന ദിനമായ ജൂണ്‍ 23 ഞായറാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഷാങ്ഹായിലെത്തിയ വിവരം നായകന്‍ വിക്രാന്ത് മാസി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. പ്ലസ് ടു പരീക്ഷ പരാജയപ്പെട്ടിട്ടും ദാരിദ്ര്യത്തെ അതിജീവിച്ച് ഐപിഎസ് ഓഫീസർ പദവിയിലേക്ക് എത്തിയ മനോജ് കുമാർ ശർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വിക്രാന്ത് മാസിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. മേധാ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒടിടി റിലീസിലും മികച്ച പ്രതികരണം നേടിയിരുന്നു.

2024 ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാ​ഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ നേടി.

SCROLL FOR NEXT