MOVIES

ടര്‍ബോ ജോസ് ഉടന്‍ ഒടിടിയിലേക്ക്

ചിത്രം ഇതുവരെ 70 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലിവ്വില്‍ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 ജൂലൈയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. അരുവിപ്പുറത്ത് ജോസ് അഥവ ടര്‍ബോ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. 

മെയ് 23നാണ് ചിത്രം തിയേറ്ററിലെത്തിയത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖ്-മമ്മൂട്ടി കൂട്ടികെട്ടില്‍ ഒരുങ്ങിയ ചിത്രമാണിത് എന്ന പ്രത്യേകതയും ഉണ്ട്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. സിനിമയുടെ അവസാനം വിജയ് സേതുപതി ശബ്ദസാനിധ്യമായും സിനിമയില്‍ എത്തുന്നുണ്ട്. ക്രിസ്റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 

അതേസമയം കഴിഞ്ഞ ദിവസം ടര്‍ബോയുടെ അറബിക് വേര്‍ഷന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. അറബിക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ജാസിം ടര്‍ബോ എന്നാണ്. ചിത്രം ഇതുവരെ 70 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.  

SCROLL FOR NEXT