നടന്‍ ഉണ്ണി മുകുന്ദന്‍ 
MOVIES

'ഇന്ത്യയുടെ മസില്‍ അളിയന്‍'; ഉണ്ണി മുകുന്ദന്‍ ഇനി പാന്‍ ഇന്ത്യന്‍ സ്റ്റാർ; പ്രഖ്യാപനവുമായി റിലയന്‍സ്

'മാർക്കോ' യ്ക്ക് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി റിലയന്‍സ് എന്‌റർടെയ്ന്‍മെന്റ്. തങ്ങളുടെ വരാനിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് ഹിന്ദി സിനിമകളില്‍ മലയാളം താരമാകും നായക വേഷത്തിലെന്നാണ് പ്രഖ്യാപനം. 'മാർക്കോ' യ്ക്ക് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്. കഴിഞ്ഞ ദിവസമാണ് താരം 38ാം ജന്മദിനം ആഘോഷിച്ചത്.

"റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി ചിത്രങ്ങളില്‍ ഇന്ത്യയുടെ മസില്‍ അളിയന്‍ ഉണ്ണി മുകുന്ദന്‍ നായകനാകും. ഈ പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാള്‍ മികച്ച ദിവസം വേറെയില്ല. സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍", എന്നായിരുന്നു റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രസ്താവന.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നടന്റെ കരിയറില്‍ ഇത്തരത്തിലുള്ള ഒരു പങ്കാളിത്തം സംഭവിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിട്ട് എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്. പാൻ-വേൾഡ് റിലീസ് ആയിട്ടാണ് ഈ ചിത്രം എത്തുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

പ്രശസ്ത സംവിധായകൻ ജോഷിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ഉടൻ ആരംഭിക്കുന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ ഇപ്പോള്‍.

SCROLL FOR NEXT