മലയാളത്തില്‍ നിന്നും രണ്ട് സിനിമകളാണ് ജൂണ്‍ 13 വെള്ളിയാഴ്ച്ച തിയേറ്ററിലെത്തുന്നത്. പ്രേക്ഷകര്‍ക്ക് വീക്കെന്‍ഡ് ആഘോഷമാക്കാനുള്ള അവസരമാണിത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും വീക്കന്‍ഡ് തിയേറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന വ്യത്യസ്ത ജോണറുകളില്‍ നിന്നുള്ള രണ്ട് സിനിമകളാണ് നാളെ റിലീസ് ചെയ്യുന്നത്. ഒന്ന് പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണെങ്കില്‍ മറ്റൊന്ന് ഒരു മരണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. കോമഡി, ഇമോഷണല്‍ ഡ്രാമ എന്നീ വിഭാഗങ്ങളില്‍ വരുന്ന ആ രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
റോന്ത്
യോഹന്നാന്‍ എന്ന എഎസ്ഐയുടേയും ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് റോന്ത്. യോഹന്നാനായി ദിലീഷ് പോത്തനും, ദിന്‍നാഥായി റോഷന്‍ മാത്യുവും എത്തുന്ന ചിത്രം ജൂണ്‍ പതിമൂന്നിന് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തും. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്.
മറ്റ് പൊലീസ് ചിത്രങ്ങളേക്കാള്‍ റോന്ത് ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥയെന്ന് സംവിധായകന്‍ ഷാഹി കബീര്‍ പറഞ്ഞിരുന്നു. ഈ ചിത്രം ഒരു ത്രില്ലര്‍ അല്ലെന്നും ഇമോഷണല്‍ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വ്യസനസമേതം ബന്ധുമിത്രാദികള്‍
വാഴ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ണആഠട പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ജൂണ്‍ 13ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം എസ് വിപിനാണ്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.