MOVIES

ചിരിപ്പിക്കാന്‍ 'വാഴ' ഇനി ഒടിടിയിലേക്ക്; റിലീസ് തിയതി പുറത്ത്

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുക

Author : ന്യൂസ് ഡെസ്ക്


ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് വാഴ. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ക്രിയേറ്റേഴ്‌സ് ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം സെപ്റ്റംബര്‍ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുക. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലൈന്‍. രണ്ടാം ഭാഗത്തില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്‍, അലന്‍ എന്നിവരായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍. വാഴ ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തിയത്.

SCROLL FOR NEXT