MOVIES

'ഞാന്‍ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്'; ജൂനിയര്‍ എന്‍ടിആറിനൊപ്പം സിനിമ ചെയ്യുമെന്ന് വെട്രിമാരന്‍

കഴിഞ്ഞ ദിവസം ദേവരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം എന്‍ടിആര്‍ തുറന്നു പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ വെട്രിമാരനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആറിനൊപ്പം സിനിമ ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍. താന്‍ കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സിനിമ തിരക്കുകള്‍ക്ക് ശേഷം സംഭവിക്കുമെന്നും വെട്രിമാരന്‍ പറഞ്ഞു.

'ഞാന്‍ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്. ഈ തിരക്കുകള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ട് സംസാരിക്കും,' എന്നാണ് വെട്രിമാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ദേവരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം എന്‍ടിആര്‍ തുറന്നു പറഞ്ഞത്. എപ്പോഴാണ് ഇനി തമിഴില്‍ ഒരു സിനിമ ചെയ്യുക എന്ന് ഒരു അവതാരിക, 'വെട്രിമാരന്‍ സാര്‍ നിങ്ങള്‍ എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. നേരിട്ട് ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്യാം സാര്‍. ശേഷം അത് തെലങ്കില്‍ ഡബ്ബ് ചെയ്യാം,' എന്ന് എന്‍ടിആര്‍ പറയുകയായിരുന്നു.

അതേസമയം എന്‍ടിആറിന്റെ പുതിയ ചിത്രം ദേവര സെപ്റ്റംബര്‍ 27 ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടല ശിവയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. വില്ലനായി എത്തുന്നത് സെയ്ഫ് അലി ഖാന്‍. ജാന്‍വിയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ദേവര.






SCROLL FOR NEXT