തമിഴ് ചിത്രം ബാഡ് ഗേളിന്റെ ടീസര്‍ റിലീസ് ചെയ്തു. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ വെട്രിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ അമിത് ത്രിവേദിയാണ് ബാഡ് ഗേളിന്റെ സംഗീത സംവിധാനം. സിനിമയ്ക്കായി ആറ് പാട്ടുകളാണ് അമിത് ചെയ്തിരിക്കുന്നത്.
വര്‍ഷ ഭാരത് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കമിംഗ് ഓഫ് എയ്ജ് സിനിമയായ ബാഡ് ഗേള്‍ 54-ാമത് അന്താരാഷ്ട്ര റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ടൈഗര്‍ കോംപിറ്റീഷനില്‍ ചിത്രം മത്സരിക്കുകയും ചെയ്യും.
സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ടീസറില്‍ കാണിക്കുന്നത്. സ്ത്രീകള്‍ സാധാരണ ആ പ്രായത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൂടെയെല്ലാം അവളും കടന്ന് പോകുന്നുണ്ട്.
അഞ്ജലി ശിവരാമന്‍,ശാന്തി പ്രിയ, ശരണ്യ രവിചന്ദ്രന്‍, ഹൃദു ഹരൂണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രീത ജയരാമന്‍, ജഗതീഷ് രവി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് എഴുത്തുകാര്‍. പ്രിന്‍സ് ആന്‍ഡ്രിസണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജയലക്ഷ്മി സുന്ദരേശനാണ് ചിത്രത്തിന്റെ ഇന്റിമസി കോഡിനേറ്റര്‍. നിലവില്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. 2025ല്‍ ചിത്രം തിയേറ്ററിലെത്തും.