രജനികാന്ത്, അമിതാബ് ബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വേട്ടയ്യന്‍. ഒക്്ബര്‍ 10ന് തിയേറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഏറ്റുവാങ്ങിയത്. തിയേറ്റര്‍ റിലീസിന് ശേഷം വേട്ടയ്യന്‍ എന്ന് ഒടിടിയിലെത്തുമെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന് ഒരു മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 7ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. റിപ്പേര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 90 കോടിക്കാണ് വിറ്റ് പോയത്. ഏകദേശം 300 കോടിയാണ് വേട്ടയ്യന്റെ ബജറ്റ്. ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ 15 ദിവസത്തിനുള്ളില്‍ 141.5 കോടി സ്വന്തമാക്കിയിരുന്നു.
ടിജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകന്‍. ലൈക്കാ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ - ശബരി.