MOVIES

ഇനി കഥമാറും ! വിജയ് സേതുപതിക്കൊപ്പം മഞ്ജു വാര്യരും; 'വിടുതലൈ 2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍‌

വിജയ് സേതുപതി, സൂരി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ ഭാഗത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെട്രിമാരന്‍ ചിത്രം വിടുതലൈ 2-ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍‌ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. വിജയ് സേതുപതി, സൂരി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ ഭാഗത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ വാത്തിയാര്‍ എന്ന കഥാപാത്രത്തിന്‍റെ നായികയായി മഞ്ജു വാര്യരെ അവതരിപ്പിച്ചു കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നത്. 'വീരവും കാതലും' എന്ന തീമിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ശരീരമാകെ രക്തം പുരണ്ട്, കത്തിയുമായി നിലവിളിക്കുന്ന വിജയ് സേതുപതിയുടെ മറ്റൊരു പോസ്റ്ററും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്.

അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് രണ്ടാം ഭാഗത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം നിർവഹിക്കുന്നത്. പെരുമാള്‍ എന്ന വിജയ് സേതുപതിയുടെ കഥാപാത്രം സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന വാത്തിയാര്‍ എന്ന നേതാവായി മാറുന്നത് എങ്ങനെയെന്ന് രണ്ടാം ഭാഗത്തില്‍ കാണാനാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇളയരാജയുടെ സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്നും അണിയറക്കാര്‍ വ്യക്തമാക്കി.

ആർ. വേൽരാജ് ഛായാഗ്രഹണവും രാമര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജാക്കിയാണ് കലാസംവിധാനനം കൈകാര്യം ചെയ്തിരിക്കുന്നത്. ഉത്തര മേനോനാണ് കോസ്റ്റ്യൂം ഡിസൈനർ . പീറ്റർ ഹെയ്നും സ്റ്റണ്ട് ശിവയും ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ : പ്രതീഷ് ശേഖർ.

SCROLL FOR NEXT