വിജയ്, നിതിലന്‍ സ്വാമിനാഥന്‍ 
MOVIES

മഹാരാജയ്ക്ക് അഭിനന്ദനം, നിതിലന്‍ സ്വാമിനാഥനെ നേരില്‍ കണ്ട് വിജയ്

ജൂണ്‍ 14നാണ് മഹാരാജ തിയേറ്ററിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായ മഹാരാജയ്ക്ക് അഭിനന്ദനവുമായി നടന്‍ വിജയ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥനെ വിജയ് നേരില്‍ കണ്ട് അഭിനന്ദനമറിയിക്കുകയായിരുന്നു. നിതിലന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

'പ്രിയപ്പെട്ട വിജയ് അണ്ണാ, ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദിയുണ്ട്. നിങ്ങളെ കാണാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ നന്ദിയറിയിക്കുന്നു. മഹാരാജയെക്കുറിച്ച് താങ്കള്‍ പറഞ്ഞ വാക്കുകളില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിനന്ദനമാണ്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞാന്‍ വളരെ നന്ദിയുള്ളവനാണ്', എന്ന് നിതിലന്‍ വജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

ജൂണ്‍ 14നാണ് മഹാരാജ തിയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ട് ചെയ്തിരുന്നു. ഒടിടി റിലീസിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

SCROLL FOR NEXT