വിജയ് ദേവരകൊണ്ടയുടെ ‘എസ്‌വിസി 59’ പ്രൊമോ Source: Screenshot / Youtube / #SVC59 Title Date announcement
MOVIES

വിജയ് ദേവരകൊണ്ട–ദിൽ രാജു കൂട്ടുകെട്ടിൽ ‘എസ്‌വിസി 59’; ഷൂട്ടിങ് ഉടൻ ആരംഭിക്കും

പാൻ ഇന്ത്യൻ പ്രൊജക്ടായിട്ടാണ് ‘എസ്‌വിസി 59’ ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തിൽ എത്തുന്നു. ‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ വികാരങ്ങളും ആക്ഷനും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു. പാൻ-ഇന്ത്യ പ്രൊജക്ടായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

ചിത്രത്തിന്റെ ടൈറ്റിൽ ഡേറ്റ് അനൗൺസ്മെന്റ് പ്രൊമോ ഇതിനകം തന്നെ പ്രേക്ഷകരുടെ ഇടയിൽ കൗതുകം വർധിപ്പിച്ചിട്ടുണ്ട്. പ്രൊമോയിൽ സംവിധായകൻ രവി കിരൺ കോല പറയുന്നത് ഇപ്രകാരമാണ്: “ഒരു മനുഷ്യന്റെ കഥ പറയാൻ ഞാൻ ഏറെക്കാലമായി കാത്തിരുന്നു. അവനെ ഞാൻ എന്റെ ഓർമകളിൽ നിന്നാണ് കണ്ടെത്തിയത്. പൂർണതയില്ലാത്ത, കോപമുള്ള, മുറിവേറ്റ — എങ്കിലും യാഥാർഥ്യമുള്ള ഒരാൾ. വെറുത്തതിലധികം ഞാൻ സ്നേഹിച്ച കഥാപാത്രം. ഈ കഥ പറയപ്പെടേണ്ടതായിരുന്നു. നിങ്ങൾ അവനെ കാണും.” ഈ വാക്കുകൾ തന്നെ നായക കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമായി വരച്ചുകാട്ടുന്നു.

ഗ്ലിംപ്സിന്റെ അവസാനം വിജയ് ദേവരകൊണ്ടയുടെ കൈ പ്രത്യക്ഷപ്പെടുന്നത് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയാക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് രവി കിരൺ കോലയാണ്. ഡിസംബർ 22ന് വൈകിട്ട് 07:29ന് ടൈറ്റിൽ ഗ്ലിംപ്സ് റിലീസാകും. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. പിആർഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT