‘ജന നായകൻ’ 
MOVIES

കേരളത്തിലും പവർ കാട്ടി 'ജന നായകൻ'! 2026ൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം

വിജയ്‌യുടെ അവസാന ചിത്രമായ ‘ജന നായകൻ’ കേരളത്തിൽ ചരിത്രവിജയം കുറിച്ച് മുന്നേറുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ അവസാന ചിത്രമായ ‘ജന നായകൻ’ കേരളത്തിൽ ചരിത്രവിജയം കുറിച്ച് മുന്നേറുകയാണ്. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജന നായകൻ' മാറി. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് വിജയ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്.

ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം വാരത്തിലും കേരളത്തിൽ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിങ് ഷോകൾ തുടരുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകനി'ൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

SCROLL FOR NEXT