'ജനനായകൻ' സിനിമയിൽ വിജയ് 
MOVIES

എന്താകും ഇത്തവണത്തെ 'കുട്ടി സ്റ്റോറി'; വിജയ്‌യുടെ 'ജനനായകൻ' ഓഡിയോ ലോഞ്ച് മലേഷ്യയിൽ, തീയതി പുറത്ത്

എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: വിജയ്‌ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജനനായകൻ'. സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ നടൻ ഈ സിനിമയോടെ അഭിനയം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. റിലീസിന് 50 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ വിജയ് ആരാധകർക്കായി ഗ്രാൻഡ് ഓഡിയോ ലോഞ്ചിന് ഒരുങ്ങുകയാണ് 'ജനനായകൻ' ടീം.

ഡിസംബർ 26ന് മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓഡിയോ ലോഞ്ച് അനൗണ്‍‌സ് ചെയ്തുകൊണ്ട് വിജയ്‌ക്കുള്ള ട്രിബ്യൂട്ട് എന്നവിധം ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരന്‍, തുപ്പാക്കി, തെരി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നിങ്ങനെയുള്ള ഹിറ്റ് വിജയ് ചിത്രങ്ങളുടെ റെഫറൻസുകളോടെയായിരുന്നു ഓഡിയോ ലോഞ്ച് അനൗണ്‍സ്മെന്റ് ടീസർ. അടുത്ത വർഷം ജനുവരി ഒൻപതിന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഓഡിയോ ലോഞ്ചിനായി സിനിമാ മേഖലയിൽ ഉള്ളവർ മാത്രമല്ല തമിഴ് രാഷ്ട്രീയ വൃത്തവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓഡിയോ ലോഞ്ച് ഇവന്റുകളിലെ നടന്റെ 'കുട്ടി സ്റ്റോറി' പ്രസംഗങ്ങള്‍ പ്രശസ്തമാണ്. നേരിട്ടും പരോക്ഷമായും തന്റെ അഭിപ്രായങ്ങള്‍ ഈ പ്രസംഗങ്ങളിൽ വിജയ് വ്യക്തമാക്കുക പതിവാണ്. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് എന്തെങ്കിലും സംസാരിക്കുമോ എന്നാണ് തമിഴ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിജയ് ആരാധകര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസംബർ 26ന് മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓഡിയോ ലോഞ്ച് അനൌണ്‍‌സ് ചെയ്തുകൊണ്ട് വിജയ്‌ക്കുള്ള ട്രിബ്യൂട്ട് എന്നവിധം ഒരു ടീസറും അണിയറപ്രവർത്തക പുറത്തുവിട്ടു. ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരന്‍, തുപ്പാക്കി, തെരി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നിങ്ങനെയുള്ള ഹിറ്റ് വിജയ് ചിത്രങ്ങളുടെ റെഫറൻസുകളോടെയായിരുന്നു ഓഡിയോ ലോഞ്ച് അനൌണ്‍സ്മെന്റ് ടീസർ. അടുത്ത വർഷം ജനുവരി ഒൻപതിന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം.

SCROLL FOR NEXT