വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായ മഹാരാജ എന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 100.18 കോടി നേടി. അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. നിതിലന്‍ സ്വാമി നാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം കൂടിയാണ് മഹാരാജ.
ആഗോള തലത്തില്‍ ഈ വര്‍ഷം തമിഴില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ രണ്ടാമത്തെ ചിത്രമാണ് മഹാരാജ. അരണ്‍മനയ് ആണ് ആദ്യമായി 100 കോടി നേടിയ തമിഴ് ചിത്രം. അനുരാഗ് കശ്യപ്, നട്ടി നടരാജന്‍, ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. അജ്നീഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മിച്ചത്.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതും വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയതും വിജയ് സേതുപതിയ്ക്ക് വെല്ലുവിളിയായിരുന്നു. കരിയറിലെ ഏറ്റവും നിര്‍ണായകമായ സമയത്ത് 50-ാം സിനിമയിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ചിത്രം ജൂണ്‍ 14നാണ് തിയേറ്ററിലെത്തിയത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.