വിജയ്  Source: x/ TVK Vijay
MOVIES

51ൻ്റെ നിറവിൽ വിജയ്; ദളപതിക്ക് ആശംസകളുമായി ആരാധകർ, ആവേശമായി ജനനായകൻ ടീസർ

സ്റ്റൈൽ കൊണ്ടും താരപ്രഭ കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ച വിജയ് ഇനി തമിഴ് മക്കളുടെ മുന്നിലേക്ക് എത്തുന്നത് ജനനായകനായാണ്.

Author : ന്യൂസ് ഡെസ്ക്

തമിഴകത്തിൻ്റെ സ്വന്തം ദളപതി വിജയ്ക്ക് ഇന്ന് 51-ആം പിറന്നാൾ. പിറന്നാൾ വിരുന്നായി വിജയ്‌‌‌‌‌‌‌‌‌യുടെ അവസാന ചിത്രം ജനനായകൻ്റെ ടീസർ ഇന്ന് പുറത്തിറങ്ങി. സ്റ്റൈൽ കൊണ്ടും കഥാപാത്രങ്ങളുടെയും സിനിമയുടെയും ആഘോഷംകൊണ്ടും താരപ്രഭ കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ച വിജയ് ഇനി തമിഴ് മക്കളുടെ മുന്നിലേക്ക് എത്തുന്നത് ജനനായകനായാണ്.

നിഷ്കളങ്കമായ പ്രണയനായകനായി തുടക്കമിടുകയും പിന്നീട് സിനിമകളിൽ നാടിൻ്റെ രക്ഷകനായി മാറുകയും ചെയ്ത അഭിനേതവാണ് വിജയ്. ഏറ്റവും ഒടുവിൽ രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തി. സിനിമയിലെ ജനപിന്തുണ പോലെ രാഷ്ട്രീയത്തിലും ഇടമുണ്ടാക്കി മുന്നേറ്റം സൃഷ്ടിക്കുകയാണ് തമിഴക വെട്രി കഴകം നേതാവ് കൂടിയായ ജോസഫ് വിജയ് എന്ന ഇളയ ദളപതി.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകൻ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. അതിനാൽ തന്നെ ജനനായകനായി പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു പോസ്റ്ററിന് ലഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

ജനനായകൻ പോസ്റ്റർ

2024 ഫെബ്രുവരിയിലായിരുന്നു വിജയ് സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. ജനനായകനു ശേഷം അഭിനയിക്കില്ലെന്നും പൂർണമായും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. സിനിമ ടീസറിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും ഉണ്ടാകുമോയെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്.

SCROLL FOR NEXT