MOVIES

വിജയ്‌യുടെ 'ദി ഗോട്ട്'; റിലീസ് സെപ്റ്റംബറില്‍

വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

Author : ന്യൂസ് ഡെസ്ക്

നടന്‍ വിജയ് പ്രധാന കഥാപാത്രമാകുന്ന ദി ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2024 സെപ്റ്റംബര്‍ 5നാണ് ചിത്രം തിയേറ്ററിലെത്തുക. വിജയ്‌യുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ട ടീസറിലൂടെയായിരുന്നു റിലീസ് പ്രഖ്യാപനം. 50 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചേസിംഗ് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയില്‍ വിജയ് ഡബിള്‍ റോളില്‍ ആണ് എത്തുന്നത്. 

വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ഇന്ന് വൈകുന്നേരം ചിത്രത്തിലെ അടുത്ത ഗാനം പുറത്തിറങ്ങു. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മീനാക്ഷി ചൗദരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്്, സ്‌നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ട്ടെയിന്‍മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. 

ലിയോയാണ് അവസാനമായി റിലീസ് ചെയ്ത വിജയ്‌യുടെ ചിത്രം. ലോകേഷ് കനകരാജ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 

SCROLL FOR NEXT