MOVIES

'ഡബിള്‍ മോഹനന്‍' വരുന്നു; പൃഥ്വിരാജിന്‍റെ 'വിലായത്ത് ബുദ്ധ' അപ്ഡേറ്റ്

മലയാളത്തില്‍ ജനപ്രീതി നേടിയ ജി.ആര്‍ ഇന്ദുഗോപന്‍റെ നോവല്‍ അതേ പേരില്‍ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്


ജി.ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' ഈ വര്‍ഷം അവസാനം തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഒടിടി പ്ലേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും. വിലായത്ത് ബുദ്ധയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വി എമ്പുരാന്റെ ജോലികളിലേക്ക് കടക്കുമെന്നാണ് വിവരം.

മലയാളത്തില്‍ ജനപ്രീതി നേടിയ ജി.ആര്‍ ഇന്ദുഗോപന്‍റെ നോവല്‍ അതേ പേരില്‍ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കള്ളക്കടത്തുകാരന്‍റെ വേഷത്തിലാണ് എത്തുന്നത്. പൃഥ്വിയുടെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഡബിള്‍ മോഹനന്‍. ഉര്‍വശി തിയേറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്.

അനു മോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവര്‍ക്കൊപ്പം തമിഴ് നടന്‍ ടി.ജെ അരുണാചലവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കാന്താര, 777 ചാർലി എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കശ്യപാണ് ക്യാമറാമാന്‍. ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

SCROLL FOR NEXT