MOVIES

'അപൂര്‍വ്വ പുത്രന്മാര്‍'; വിഷ്ണു ഉണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് ചിത്രം പ്രഖ്യാപിച്ചു

ഷാര്‍ജയിലെ സഫാരി മാളില്‍ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേയും നിര്‍മ്മാതാക്കളും സംവിധായകരുമുള്‍പ്പെടെയുള്ള മറ്റ് അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു

Author : ന്യൂസ് ഡെസ്ക്


വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആര്‍ എല്‍- ശ്രീജിത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ''അപൂര്‍വ്വ പുത്രന്മാര്‍' പ്രഖ്യാപിച്ചു. ഇവാനി എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ ആരതി കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. സുവാസ് മൂവീസ്, എസ് എന്‍ ക്രിയേഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചല്‍, രജിത്ത് ആര്‍ എല്‍, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ്. ശശിധരന്‍ നമ്പീശന്‍, സുവാസ് മൂവീസ്, നമിത് ആര്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷാര്‍ജയിലെ സഫാരി മാളില്‍ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേയും നിര്‍മ്മാതാക്കളും സംവിധായകരുമുള്‍പ്പെടെയുള്ള മറ്റ് അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു.

പായല്‍ രാധാകൃഷ്ണന്‍, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്‌സ്, അശോകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, അലെന്‍സിയര്‍ , ബാലാജി ശര്‍മ്മ, സജിന്‍ ചെറുക്കയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ ജെയിംസ്, പൗളി വിത്സണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.


ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റര്‍- ഷബീര്‍ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോന്‍, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കമലാക്ഷന്‍ പയ്യന്നൂര്‍, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജര്‍- സുരേഷ് പുന്നശ്ശേരില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനുകുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനീഷ് വര്‍ഗീസ്, വസ്ത്രാങ്കരം- ബൂസി ബേബി ജോണ്‍, സംഘട്ടനം- കലൈ കിങ്സണ്‍, നൃത്തസംവിധാനം- റിച്ചി റിച്ചാര്‍ഡ്‌സണ്‍, റീ റെക്കോര്‍ഡിങ് മിക്‌സര്‍- ഫസല്‍ എ ബക്കര്‍, സ്റ്റില്‍സ്- അരുണ്‍കുമാര്‍, ഡിസൈന്‍- സനൂപ് ഇ സി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ഒബ്‌സ്‌ക്യൂറ, പിആര്‍ഒ- ശബരി.


SCROLL FOR NEXT